കോവിഡ്; രോഗമുക്‌തി 3007, സമ്പര്‍ക്ക രോഗികള്‍ 3461, ആകെ രോഗബാധ 4125

By Desk Reporter, Malabar News
Kerala Covid Updates 2020 Sep 22
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3007 പേരാണ്. ആകെ രോഗബാധ 4125 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 19 ആണ്. സമ്പര്‍ക്ക രോഗികള്‍ 3463 ഇന്നുണ്ട്. ഉറവിടം അറിയാത്ത 412 രോഗബാധിതരും, 40,382 പേർ നിലവിൽ ചികിത്സയിലുമുണ്ട്. ഇന്ന് പുതുതായി 09 ഹോട്ട് സ്‌പോട്ടുകൾ നിലവിൽ വന്നു.

തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ആകെ രോഗബാധിതരിൽ 18 ശതമാനവും തിരുവനന്തപുരത്താണ്. ഇന്നലെ വരെ ഉണ്ടായ ആകെ 553 കോവിഡ് മരണങ്ങളിൽ 175 പേർ തിരുവനന്തപുരത്ത് നിന്നാണ്. അഥവാ, സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ 32 ശതമാനവും തലസ്ഥാനത്താണ്. ഇന്നും 681 പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള സമരത്തെ എല്ലാവരും വിലയിരുത്തേണ്ടത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 197
കണ്ണൂർ: 143
വയനാട്: 81
കോഴിക്കോട്: 394
മലപ്പുറം: 444
പാലക്കാട്: 242
തൃശ്ശൂർ: 369
എറണാകുളം: 406
ആലപ്പുഴ: 403
കോട്ടയം: 169
ഇടുക്കി: 42
പത്തനംതിട്ട: 207
കൊല്ലം: 347
തിരുവനന്തപുരം: 681

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 3007 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221. ഇനി ചികിത്സയിലുള്ളത് 40,382. ഇതുവരെ ആകെ 1,01,731 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 4125 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 122 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 3463 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 176, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, കോഴിക്കോട് 383, മലപ്പുറം 431, വയനാട് ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, എറണാകുളം 379, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 365 പേര്‍ക്കും, ഇടുക്കി 38, കോട്ടയം 163, കൊല്ലം ജില്ലയില്‍ നിന്നുള്ള 341 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 159, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 656  പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 572 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 19 ആണ്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Read Also: കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേരുന്നു

ഇന്ന് രോഗം ബാധിച്ചത് 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 23 ആരോഗ്യ പ്രവര്‍ത്തകരും, കണ്ണൂര്‍ 17, കാസർഗോഡ്‌ 15, തൃശ്ശൂർ 13, എറണാകുളം 10, ആലപ്പുഴ 04, മലപ്പുറം 03, പത്തനംതിട്ട 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. ഇത് കൂടാതെ എറണാകുളം ജില്ലയിലെ 08 നേവൽ ബേസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 639 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 09 സ്‌പോട്ടുകളാണ്; തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

2430 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,20,270 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലുമാണ്.

Must Read: കോർപറേറ്റുകളെ സഹായിക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം; രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE