രോഗബാധ 18,420, പോസിറ്റിവിറ്റി 22.31%, മരണം 20

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,420 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 47,882 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 22.31%വും ചികിൽസയിലുള്ളത് 2,32,980 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 227
കണ്ണൂർ: 950

വയനാട്: 638
കോഴിക്കോട്: 1477
മലപ്പുറം: 1234
പാലക്കാട്: 858
തൃശ്ശൂർ: 1532
എറണാകുളം: 3012
ആലപ്പുഴ: 1025

കോട്ടയം: 1749
ഇടുക്കി: 1091
പത്തനംതിട്ട: 972
കൊല്ലം: 1656

തിരുവനന്തപുരം: 1999

സമ്പര്‍ക്ക രോഗികള്‍ 17,048 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1114 രോഗബാധിതരും, 2,32,980 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 151 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 92.55 ശതമാനമാണ്. ഇന്നത്തെ 18,420 രോഗബാധിതരില്‍ 107 പേർ യാത്രാചരിത്രം ഉള്ളവരാണ്.

Related News: സംസ്‌ഥാനത്ത് കോവിഡ് പരിശോധനക്കും, സുരക്ഷാ സാമഗ്രികൾക്കും വില കുറച്ചു

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 43,286, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 3778, കൊല്ലം 2919, പത്തനംതിട്ട 1098, ആലപ്പുഴ 2969, കോട്ടയം 3837, ഇടുക്കി 1458, എറണാകുളം 9691, തൃശൂര്‍ 5283, പാലക്കാട് 2539, മലപ്പുറം 3068, കോഴിക്കോട് 2827, വയനാട് 1579, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 670. ഇനി ചികിൽസയിലുള്ളത് 2,32,980. ഇതുവരെ ആകെ 60,70,170 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 61,134 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 20 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യ രംഗത്ത് നിന്ന് 151 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 7,848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Film News: ദുൽഖറിന്റെ ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE