ഫോക്‌ലോര്‍ അക്കാദമി വിവിധ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി 2019ലെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയര്‍കളി, പളിയനൃത്തം, മാന്നാര്‍കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടന്‍പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടന്‍കലകളിലും പ്രാവിണ്യം തെളിയിച്ചവരാണ് അപേക്ഷിക്കേണ്ടത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് അവാര്‍ഡിനായി പരിഗണിക്കുക. നവംബര്‍ പത്തിനുള്ളില്‍ അപേക്ഷിക്കണം.

കാലകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാര്‍ഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുനിസിപ്പല്‍/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേര്‍ക്കണം. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും നല്‍കണം.

പ്രാഗാത്ഭ്യം തെളിയിക്കുന്നതിന് മറ്റ് ജനപ്രതിനിധികള്‍, സാസ്‌കാരിക സ്ഥാപനങ്ങള്‍, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട കാവുകള്‍ ക്ഷേത്രങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേര്‍ക്കാവുന്നതാണ്. മറ്റേതെങ്കിലും വ്യക്തിയോ കലാസംഘടനയോ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അപേക്ഷയില്‍ മേല്‍പറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും നല്‍കണം.

ഫെല്ലോഷിപ്പിന് നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരും മുപ്പത് വര്‍ഷത്തെ കലാപ്രാവിണ്യമുള്ളവരുമായ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം. കൂടാതെ നാടന്‍ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച ഇരുപത് വര്‍ഷത്തെ കലാപ്രാവിണ്യമുള്ള നാടന്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം.

അറുപത് വയസ്സ് പൂര്‍ത്തിയായ കലാകാരന്‍മാരെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് പരിഗണിക്കുക. എന്നാല്‍ അവാര്‍ഡുകള്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുള്ളതല്ല.

Read Also: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും

യുവപ്രതിഭാ പുരസ്‌കാരത്തിന് നാടന്‍ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടന്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 18-40 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

ഡോക്യുമെന്ററി പുരസ്‌കാരത്തിന് നാടന്‍ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററികള്‍ക്ക് അപേക്ഷിക്കാം. അരമണിക്കൂറില്‍ കവിയാത്ത 2017 മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലയളവിലുള്ളവയാണ് അയക്കേണ്ടത്. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് സിഡികളും പ്രസ്തുത കാലയളവില്‍ നിര്‍മ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലവും സമര്‍പ്പിക്കണം.

കലാപഠന-ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും നല്‍കണം. 2017, 2018, 2019 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാരന്‍മാര്‍ക്കും പുസ്തക പ്രസാധകര്‍ക്കും അപേക്ഷിക്കാം. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.

അപേക്ഷകള്‍ നവംബര്‍ പത്തിനുള്ളില്‍ സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ. ചിറക്കല്‍, കണ്ണൂര്‍-11 എന്ന വിലാസത്തില്‍ ആണ് അയക്കേണ്ടത്.

National News: ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE