സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു

By Desk Reporter, Malabar News
Gold prices rise
Ajwa Travels

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ദിവസത്തെ നേരിയ വർദ്ധനക്കു ശേഷമാണ് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. പവന് 120 രൂപയും ​ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യും ഗ്രാ​മി​ന് 4,600 രൂ​പ​യുമായി.

വെ​ള്ളി​യാ​ഴ്ച പ​വ​നു 200 രൂ​പ കൂ​ടി 36,920 രൂ​പ​യിൽ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവാണ് സ്വർണവില ഉണ്ടായത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 200 രൂപ ഇടിഞ്ഞു. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അന്താരാഷ്‌ട്ര വിപണിയിൽ സ്‌​പോ​ട്ട് ഗോ​ൾ​ഡ് വി​ല ഔ​ൺ​സി​ന് 1,861.33 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം നടക്കുന്നത്.

Also Read:  20,000 കോടിയുടെ നികുതി തര്‍ക്ക കേസില്‍ അനുകൂല വിധി നേടി വൊഡാഫോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE