സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി

By Staff Reporter, Malabar News
gold rate
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. 10 ദിവസത്തിനിടെ സ്വർണത്തിന് 1,160 രൂപയുടെ വർധനവാണുണ്ടായത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി. ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടും വർധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. ഡോളറിനെതിരെ രണ്ട് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്.

Read Also: ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE