തുടര്‍ പരിശോധനക്കായി ഗവര്‍ണര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

By Team Member, Malabar News
Malabarnews_arif muhammad khan
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Ajwa Travels

തിരുവനന്തപുരം : കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. തുടര്‍ പരിശോധനകള്‍ക്കും, ചികില്‍സക്കും വേണ്ടിയാണ് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. അതേസമയം തന്നെ ഗവര്‍ണറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന വിവരവും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.

കഴിഞ്ഞ ശനിയാഴ്‌ചയാണ് രാജ്ഭവനില്‍ വച്ച് നടത്തിയ പരിശോധനയില്‍ ഗവര്‍ണര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒപ്പം തന്നെ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും, നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

Read also : 90 മിനുട്ടിനുള്ളിൽ കോവിഡ് ഫലം അറിയാം; കിറ്റുമായി ടാറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE