പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദിച്ച് കെജ്‌രിവാള്‍

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേരളത്തിൽ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനമറിയിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പിണറായി വിജയൻ സർ, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനക്ഷേമ ഭരണം കാഴ്‌ച വച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത്,”- അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. 41 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎക്ക് ലീഡ് നിലനിർത്താനായിട്ടില്ല.

Also Read:  ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE