കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റാൻ കേരളം; കിട്ടുമോ പച്ചക്കൊടി?

കൊച്ചുവേളി സ്‌റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവനന്തപുരം സൗത്ത് എന്നാക്കാനുമാണ് റെയിൽവേ മന്ത്രാലയത്തോട് സംസ്‌ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

By Trainee Reporter, Malabar News
kochuveli Railway station
Ajwa Travels

തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കേരള സർക്കാർ. കൊച്ചുവേളി സ്‌റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവനന്തപുരം സൗത്ത് എന്നാക്കാനുമാണ് സംസ്‌ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ വികസനത്തിന്റെ ഭാഗമായി പേര് മാറ്റാനാണ് കേരളത്തിന്റെ നടപടി.

സംസ്‌ഥാനം പേര് മാറ്റത്തിന് തീരുമാനിച്ച സാഹചര്യത്തിൽ ഇതിന് പച്ചക്കൊടി കിട്ടേണ്ടത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നാണ്. റെയിൽവേ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അംഗീകരിക്കുന്നതോടെ ഇവയുടെ ഔദ്യോഗിക പേരുകൾ മാറും. കൊച്ചുവേളിയുടെയും നേമത്തിന്റെയും പേര് മാറ്റത്തിന് പല കാരണങ്ങളും ഉണ്ടെന്നാണ് സംസ്‌ഥാനത്തിന്റെ വാദം.

തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്‌റ്റേഷനുകളുടെ വികസനത്തിന് കൂടി പ്രാധാന്യം നൽകുന്നത്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷേ, മറ്റുപല സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്‌റ്റേഷൻ പരിചിതമല്ല.

നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്‌റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്‌ത്‌ സമീപ സ്‌റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകൾ എത്തുമെന്നും കരുതുന്നു.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE