കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിന് ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്സിന് നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണ് ഈ ഘട്ടത്തില്‍ എത്തുന്നത്.
എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. ലക്ഷദ്വീപിലേക്കുള്ള വാക്സിന് ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്സിന് കേന്ദ്രത്തിലേക്ക് കൊണ്ട് പോകും. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പാണ് വാക്സിന് വിതരണത്തിന് നേതൃത്വം നല്‍കുക.
Read Also: ഓൺലൈൻ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം