ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

By Staff Reporter, Malabar News
mobile-app
Representational Image
Ajwa Travels

തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്‌പിമാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്‌പിമാരായ പി വിക്രമൻ, കെആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം.

മറ്റു സംസ്‌ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇന്റർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഓൺലൈൻ വായ്‌പാ തട്ടിപ്പ് സംബന്ധിച്ച് സംസ്‌ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പ്രത്യേക സംഘത്തിന് കൈമാറാനാണ് നിർദേശം.

Read Also: ആറ് രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE