കൊടകര കുഴൽപ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

അറസ്‌റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്‌ഥാനത്തിലും ഫോൺ രേഖകളുടെ അടിസ്‌ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്‌ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ ബഷീർ, സലാം, റഷീദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. റിമാന്റിലുള്ള മൂന്നു പേരും കോവിഡ് ബാധിതരായതിനാലാണ് നേരത്തെ വിശദമായി ചോദ്യം ചെയ്യാൻ കഴിയാതിരുന്നത്.

നഷ്‌ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്‌തത വരുത്താനുമാണ് കൂടുതൽ ചോദ്യം ചെയ്യലുകൾ അന്വേഷണ സംഘം നടത്തുന്നത്.

Malabar News: ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസ്; പ്രതി കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE