കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; വനിതാ കമ്മീഷൻ കേസെടുത്തു

By News Bureau, Malabar News
virat kohli

ഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെയുണ്ടായ ബലാൽസംഗ ഭീഷണിയിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് കോഹ്‌ലിയുടെ കുഞ്ഞിന് നേരെ ബലാൽസംഗ ഭീഷണി ഉണ്ടായത്. സംഭവത്തിൽ വനിതാ കമ്മീഷൻ ഡെൽഹി പോലീസിന് നോട്ടീസ് അയച്ചു.

പ്രതികളെ ഉടൻ പിടികൂടണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. അതേസമയം ഭീഷണി ഉൾപ്പെടുന്ന ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ട്വന്റി-20 ലോകകപ്പിൽ പാകിസ്‌ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്. ഇതിന് പിന്നാലെ ഷമിക്ക് പിന്തുണയുമായി കോഹ്‌ലി എത്തുകയായിരുന്നു.

ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് ഇപ്പോൾ അവരുടെ അസ്വസ്‌ഥതകൾ തീർക്കുന്നതെന്നും അങ്ങനെയുള്ളവർക്ക് വേണ്ടി തന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ തയ്യാറല്ലെന്നുംകോഹ്‌ലി പറഞ്ഞിരുന്നു. മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്‌ലിക്കെതിരെയും തീവ്ര ഹിന്ദുത്വവാദികൾ വിദ്വേഷ പ്രചാരണം നടത്തുകയും മകൾക്കുനേരെ ബലാൽസംഗ ഭീഷണി മുഴക്കിയതും.

Most Read: മഹിളാ കോൺഗ്രസിന്റെ ആരോപണത്തിൽ തെളിവില്ല, ജോജുവിന്റെ പരാതിയിൽ ഉടൻ അറസ്‌റ്റ്; പോലീസ് കമ്മീഷണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE