കോഴിക്കോട് കെഎസ്ആർടിസി സമുച്ചയ ക്രമക്കേട്; കോൺഗ്രസ് സമരപ്രഖ്യാപനം ഇന്ന്

By Desk Reporter, Malabar News
Congress protest against LPG-fuel price hike the Central and State Governments
Representational Image
Ajwa Travels

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ച ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് സമര പ്രഖ്യാപനം ഇന്നുണ്ടാകും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സമരപ്രഖ്യാപനം നടത്തും. വൈകിട്ട് 3 മണിക്കാണ് പ്രതിഷേധ സംഗമം.

കെട്ടിട നിർമാണ തകരാറിന് കാരണക്കാരായ മന്ത്രിമാർ ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കെഎസ്ആർടിസി കെട്ടിട സമുച്ചയ വിഷയത്തില്‍ തുടർസമരങ്ങള്‍ക്കും കോണ്‍ഗ്രസ് ആലോചനയുണ്ട്.

ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും അടിയന്തരമായി ബലപ്പെടുത്തണമെന്നും ബസ് സ്‌റ്റാൻഡ്‌ താൽക്കലികമായി ഇവിടെ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. 76 കോടി രൂപ ചിലവിൽ കെടിഡിസിയാണ് സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്‌ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സമുച്ചയം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്.

Most Read:  ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE