കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

By News Bureau, Malabar News
kpcc meeting
Ajwa Travels

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഡി ലിറ്റ് വിവാദത്തിലെ വിഡി സതീശന്‍- രമേശ് ചെന്നിത്തല പോര് യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും.

സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ് രാഷ്‌ട്രീയ കാര്യ സമിതി വിളിച്ചത്. സില്‍വർ ലൈന്‍ വിഷയത്തില്‍ പ്രമുഖരെ നേരില്‍ക്കണ്ട് പിന്തുണതേടാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍, ഇതിനെതിരായ പ്രതിരോധവും യോഗം ചർച്ച ചെയ്യും.

അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിച്ചുവെന്ന ആത്‌മവിശ്വാസത്തിലായിരുന്ന നേതൃത്വത്തിന് കനത്ത പ്രഹരമായിരുന്നു ഡിലിറ്റിലെ അഭിപ്രായ ഭിന്നത.

ഡി ലിറ്റ് വിവാദത്തിൽ വിഡി സതീശനും ചെന്നിത്തലയും വ്യത്യസ്‌ത നിലപാടുകൾ സ്വീകരിച്ചത് തലവേദനയാകുന്നുണ്ട്. പാർട്ടി നിലപാട് താനും കെപിസിസി അധ്യക്ഷനും പറയുന്നതാണെന്ന വിഡി സതീശന്റെ പ്രസ്‌താവന ചെന്നിത്തലയെ ചൊടിപ്പിച്ചിരുന്നു. അതേസമയം തന്റേത് ഒറ്റയാൾ പോരാട്ടമാണ് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Most Read: സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE