കെപിസിസി പുനഃസംഘടന; താരിഖ്‌ അൻവർ കേരളത്തിലേക്ക്

By Staff Reporter, Malabar News
Tariq-Anwar_kerala
Ajwa Travels

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക ചർച്ചകൾ നടക്കും.

ഇതിനൊപ്പം ഡിസിസി പുനഃസംഘടനയിൽ ഉമ്മൻചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്‍തി പരിഹരിക്കാനുള്ള ചർച്ചകളും നടത്തിയേക്കുമെന്നാണ് സൂചന. കെപിസിസി പുനഃസംഘടനക്ക് പുറമെ മുതിർന്ന നേതാക്കളുമായുള്ള ഭിന്നതകൾ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി സന്ദർശനത്തിന് പിന്നിലുണ്ട്.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ അടങ്ങുന്നതിന് മുൻപാണ് കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി താരിഖ് അൻവർ കേരളത്തിലേക്ക് എത്തുന്നത്. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് വിവിധ ചർച്ചകകളിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

താരിഖ് അൻവറിനെതിരെ വലിയ പരാതികളാണ് ഹൈക്കമാൻഡിന് മുൻപിൽ എത്തിയത്. മുതിർന്ന നേതാവ് കെസി വേണുഗോപാലിന്റെ തീരുമാനങ്ങൾക്ക് അൻവർ ഒത്താശ ചെയ്യുകയാണെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നുമാണ് പരാതികൾ. ഈ സാഹചര്യത്തിൽ കൂടിയാണ് താരിഖ് അൻവറിന്റെ പെട്ടെന്നുള്ള സന്ദർശനം.

Read Also: കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE