മാക്‌ടയുടെ ‘ലെജൻഡ് ഓണർ’ പുരസ്‌കാരം കെഎസ് സേതുമാധവന്

By Staff Reporter, Malabar News
Ks-sethumadhavan
Ajwa Travels

തിരുവനന്തപുരം: ഈ വർഷത്തെ മാക്‌ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ കെഎസ് സേതുമാധവൻ അർഹനായി. ആറ് പതിറ്റാണ്ടുകളായി ചലച്ചിത്ര വേദിക്ക് നൽകിവരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ പരി​ഗണിച്ചാണ് കെഎസ് സേതുമാധവനെ പുരസ്‌കാരത്തിനായി ജൂറി തിരഞ്ഞെടുത്തത്.

മലയാളത്തിന് പുറമേ സിംഹള, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷ ചലച്ചിത്ര വേദികളിൽ സജീവ സമുന്നത സാന്നിധ്യമായിരുന്നു കെഎസ് സേതുമാധവൻ. സംസ്‌ഥാന ദേശീയ അവാർഡുകൾ നിരവധി തവണ ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര ശാഖക്ക് സമഗ്ര സംഭാവന നൽകിയ പ്രതിഭകൾക്ക് രണ്ടുവർഷം കൂടുമ്പോൾ മാക്‌ട നൽകി വരുന്ന പുരസ്‌കാരമാണ് ‘ലെജൻഡ് ഓണർ’ പുരസ്‌കാരം.

എംടി വാസുദേവൻ നായരും മധുവുമാണ് മുൻ വർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായത്. തിരക്കഥാകൃത്ത് ജോൺ പോൾ ചെയർമാനും, കലൂർ ഡെന്നീസ് കൺവീനറും, സംവിധായകരായ ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളും ആയിരുന്നു.

Read Also: ലോകകപ്പ് യോഗ്യത; ഫ്രാൻസ്, പോർച്ചുഗൽ ടീമുകൾക്ക് വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE