1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി

By Trainee Reporter, Malabar News
electricity board
Representational image
Ajwa Travels

തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്‌താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്‌ഥകൾ അനുസരിച്ചാണ് പുതിയ തീരുമാനമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.

വൈദ്യുതി ബിൽ ഓൺലൈനായി അടക്കാൻ നിരവധി മാർഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ ബില്ലടക്കാൻ സാധിക്കും. കൂടാതെ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ആപ്ളിക്കേഷനുകൾ വഴിയും അനായാസമായി വൈദ്യുതി ബില്ലുകൾ അടക്കാൻ കഴിയും.

Read also: കോവിഡ് ചികിൽസാ നിരക്ക്; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE