കെഎസ്ആർടിസി അൺലിമിറ്റഡ് സർവീസ് തുടങ്ങി; മൂന്നു ബസുകൾ നിരത്തിലിറങ്ങി

By Desk Reporter, Malabar News
KSRTC accident
Representational Image
Ajwa Travels

നിലമ്പൂർ:  ജില്ലയിൽ കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിലാണ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചത്. 3 ബസുകളാണ് ആകെ 18 സർവീസ് നടത്തുന്നത്. യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തിക്കൊടുക്കും.

വഴിക്കടവ് മുതൽ മഞ്ചേരി വരെയാണ് സേവനം ലഭ്യമാവുക. കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന സർവീസ് ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. വഴിക്കടവ്, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നും കണക്ഷൻ സർവീസുകളുടെ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാവും.

കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര ക്രമീകരിക്കാനാണ് പുതിയ നീക്കം. ഓരോ 25 മിനിറ്റിലും ബസ് സർവീസുകൾ ഉണ്ടാവും. കെഎസ്ആർടിസി ഡയറക്ടർ ബോർഡ്‌ അംഗം ആലീസ് മാത്യു സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE