യാത്രാക്‌ളേശം രൂക്ഷം; ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് സര്‍വീസ് തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി

By Team Member, Malabar News
Malabarnews_wayanad news
Representational image
Ajwa Travels

വയനാട് : വയനാട് ജില്ലയിലെ ബത്തേരി ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ബത്തേരിയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കാത്തത്.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവന്നതോടെ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ബത്തേരിയില്‍ നിന്നും കഴിഞ്ഞ ദിവസം മുതല്‍ പുനഃരാരംഭിച്ചു. അതേസമയം തന്നെ കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലേക്ക് ബത്തേരിയില്‍ നിന്നുള്ള 2 സര്‍വീസുകളും, പാട്ടവയലിലേക്കുള്ള 4 സര്‍വീസുകളും, താളൂര്‍- അയ്യംകൊല്ലി, നമ്പ്യാര്‍കുന്ന് സര്‍ക്കുലര്‍, നാടുകാണി വഴി തൃശൂരിലേക്കുള്ള സര്‍വീസുകളും ഇതുവരെയും പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ നിരവധി ആളുകളാണ് ഇവിടങ്ങളില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്നത്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ആളുകളാണ് തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കാത്തതില്‍ ബുദ്ധിമുട്ട് നേരിടുന്നത്. ബസുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ക്ക് ആശുപത്രികളില്‍ എത്താനും മറ്റും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടങ്ങളിലെ ആളുകളുടെ യാത്രാക്‌ളേശം മാറണമെങ്കില്‍ ബസ് സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്.

Read also : ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE