കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനഃരാരംഭിക്കും

By Staff Reporter, Malabar News
ksrtcc
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ റിസർവ് ചെയ്യാവുന്നതുമാണ്.

നാഷണൽ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്‌റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണ് സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളത് പോലെ തുടരും. യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.

അതേസമയം കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. ലോക്ക്ഡൗൺ പിൻവലിക്കുന്ന 17ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനഃരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Read Also: സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE