കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ നേമത്ത് വോട്ട് കച്ചവടം നടത്തി; കുമ്മനം രാജശേഖരന്‍

By News Desk, Malabar News
Kummanam_rajasekharan
Ajwa Travels

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.

നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. യുഡിഎഫും സിപിഐഎമ്മും മുഖ്യ എതിരാളികള്‍ തന്നെയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെയും സിപിഐഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോല്‍പിക്കാന്‍ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Read Also: ശബരിമല വിഷയത്തിൽ നിയമ നിർമാണത്തിന് പരിമിതിയുണ്ടെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE