‘ബിജെപിയെ പൊതു ശത്രുവായി കണ്ടു, നേമത്ത് നടന്നത് ഒത്തുകളി’; കുമ്മനം

By News Desk, Malabar News
Case Against Kummanam
Kummanam
Ajwa Travels

തിരുവനന്തപുരം: ബിജെപിയെ പൊതു ശത്രുവായി കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവും നേമത്തെ സ്‌ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. ഒത്തുകളി രാഷ്‌ട്രീയമാണ് നേമത്ത് നടന്നത് എന്നത് വ്യക്‌തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

എല്ലാവർക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ. ബിജെപിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു അത്. ബിജെപിയുടെ അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസും പറഞ്ഞത് അത്തരത്തിലാണ്. ബിജെപിയെ തോൽപ്പിക്കുക എന്നതായിരുന്നു എല്ലായിപ്പോഴും രണ്ടുകൂട്ടരുടേയും ലക്ഷ്യം.

കേരളത്തിലുടനീളം ബിജെപിയെ തോൽപ്പിക്കുക എന്ന് പറയുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമാവുക സ്വാഭാവികമാണ്. നേമത്തെ പരാജയത്തെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഓരോ ബൂത്തിലെയും വോട്ടുകളുടെ വിവരങ്ങൾ ലഭിച്ചശേഷം പാർട്ടി ഒന്നിച്ച് ചർച്ച ചെയ്‌ത്‌ വിലയിരുത്തൽ നടത്തും. സിപിഎമ്മിലേക്ക് കോൺഗ്രസിന്റെ വോട്ട് എങ്ങനെ പോയെന്ന് കോൺഗ്രസുകാരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE