കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; മുനീർ ഉപനേതാവ്

By Desk Reporter, Malabar News
PK-Kunhalikutty
Ajwa Travels

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എംകെ മുനീറിനെ ഉപനേതാവായും കെപിഎ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ജയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്‌ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്‌ചവെക്കാനായെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ലീഗാണ്. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്റെ വോട്ട് ഷെയര്‍ കുറക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയ്യാറാണ്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ വ്യക്‌തമാക്കി.

Also Read:  കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE