40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്

By Team Member, Malabar News
Kuwait Give Booster Dose To People Who Above Age 40
Ajwa Travels

കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.

അതേസമയം കുവൈറ്റിൽ ഈ മാസം 8ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം 7,49,822 പേർ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ള കണക്കാണിത്.

കൂടാതെ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കുവൈറ്റിലേക്കുള്ള യാത്രക്ക് 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. ഇതുണ്ടെങ്കിൽ കുവൈറ്റിലേക്കും, തിരിച്ചും യാത്ര ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.

Read also: ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE