കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി ഒന്നാം തീയതി വരെ കര, വ്യോമ അതിര്‍ത്തികള്‍ അടച്ചിടുമെന്നും കുവൈറ്റ് വ്യക്‌തമാക്കി. അതുവരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
അടുത്തഘട്ട കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്തരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കാനും, അതിര്‍ത്തികള്‍ അടച്ചിടാനും കുവൈറ്റ് തീരുമാനിച്ചത്. ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് അതിവേഗം വ്യാപിക്കുന്നത് കണക്കിലെടുത്താണ് അടിയന്തിര തീരുമാനം എടുത്തിരിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് നേരത്തെ തന്നെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി കുവൈറ്റ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ എല്ലാ അന്തരാഷ്‌ട്ര വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ കോവിഡ് വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് സൗദി നേരത്തെ തന്നെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിരുന്നു. അടുത്ത ഒരാഴ്‌ചത്തേക്കാണ് അടിയന്തിര സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്‌ട്ര സര്‍വീസുകളും സൗദി റദ്ദാക്കിയത്. ഒപ്പം തന്നെ കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read also : കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി