കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ്‌ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ കിണറിലാണ് അപകടം ഉണ്ടായത്.

അബ്‌ദുൾ ഗഫൂറും സുഹൃത്തും ചേർന്ന് കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് അതിൽ അകപ്പെടുകയായിരുന്നു. സുഹൃത്തിനെ ഉടൻ രക്ഷിക്കാനായെങ്കിലും അരമണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഗഫൂറിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്‌റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ബുധനാഴ്‌ച വെള്ളുവങ്ങാട് റഹ്‌മാനിയ ജുമാമസ്‌ജിദ്‌ ഖബർസ്‌ഥാനിൽ ഖബറടക്കും. ഭാര്യ: ഹസീന, മക്കൾ: നസ്‌ല, നസീം.

Read also: വീടുപണിക്കിടെ സൺഷെയ്‌ഡ്‌ തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE