ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുറന്ന മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഇപ്പോൾ അവസാനത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്. നിലവിൽ 138.5 അടി ജലമാണ് ഡാമിലുള്ളത്.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ബാക്കിയുള്ള 7 ഷട്ടറുകൾ നേരത്തെ തന്നെ അടച്ചിരുന്നു. അവസാനത്തെ ഷട്ടർ 20 സെന്റീമീറ്റർ മാത്രം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതാണ് ഇന്ന് 11 മണിയോടെ അടച്ചത്.
Read also: ഇന്ധനവില വർധവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം