നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം; സോണിയാ ഗാന്ധി

By Staff Reporter, Malabar News
Unity is paramount; Sonia gives indirect advice to rebels
Ajwa Travels

ന്യൂഡെൽഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം എന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ആസ്‌ഥാനത്ത് ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്‌ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതല്‍ 15 വരെ നടക്കുന്ന ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം വ്യക്‌തമാക്കി.

തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്, പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവ ശ്രമങ്ങള്‍ ചിന്തന്‍ ശിബിരത്തില്‍ ഉണ്ടാകും എന്ന ആത്‌മവിശ്വാസമാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

രാജസ്‌ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ 422 പ്രതിനിധികള്‍ പങ്കെടുക്കും. 50 ശതമാനം പേര്‍ 50 വയസിന് താഴെയുള്ളവര്‍ ആയിരിക്കും. 21 ശതമാനം സ്‌ത്രീകളുമായിരിക്കും. ആറ് സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട് പരിഗണിച്ച് ചര്‍ച്ച നടത്തി മെയ് 15ന് ഉദയ്‌പൂര്‍ പ്രഖ്യാപനം നടത്തും. അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Read Also: അസാനി നാളെ ആന്ധ്രാ തീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE