കര്‍ഷകര്‍ ആത്‌മഹത്യയുടെ വഴി ഉപേക്ഷിച്ച് പോരാട്ടത്തിന്റെ വഴി സ്വീകരിക്കണം; നേതാക്കള്‍

By Team Member, Malabar News
all india farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ആത്‌മഹത്യയുടെ വഴിയല്ല മറിച്ച് പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്‌തിരുന്ന ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്‌മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് സംഘടനാ നേതാക്കള്‍ ഇക്കാര്യം വ്യക്‌തമാക്കി രംഗത്ത് വന്നത്. ആത്‌മഹത്യയുടെ വഴിയല്ല സ്വീകരിക്കേണ്ടതെന്നും, പോരാട്ടത്തിന്റെ വഴി ഓരോരുത്തരും സ്വീകരിക്കണമെന്നും നേതാക്കള്‍ കര്‍ഷകരോട് ആഹ്വാനം ചെയ്‌തു.

സിംഗു അതിര്‍ത്തിയില്‍ വച്ച് സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ വിഷം കഴിച്ച് കഴിഞ്ഞ ദിവസം മരിച്ചതാണ് സമരമുഖത്തെ ഒടുവിലത്തെ സംഭവം. പഞ്ചാബ് ഫത്തേഗഡ് സാഹിബ് സ്വദേശിയും നാല്‍പതുകാരനുമായ അമരീന്ദര്‍ സിംഗാണ് മരിച്ചത്. ഇതോടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ആത്‌മഹത്യ ചെയ്‌തവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇപ്പോള്‍ 46ആം ദിവസത്തിലെത്തി. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള സമര രീതികളെ കുറിച്ച് തീരുമാനങ്ങളെടുക്കാന്‍ സിംഗുവില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേരും. കൂടാതെ ഈ മാസം 15ആം തീയതി കേന്ദ്രസര്‍ക്കാരുമായി നടത്താന്‍ തീരുമാനിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തിലും കര്‍ഷക സംഘടനകള്‍ ഇന്ന് നിലപാട് വ്യക്‌തമാക്കും. ഒപ്പം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രചാരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഹാഷ്‌ടാഗ്‌ ക്യാംപയിനിന് തുടക്കമിട്ടു. കാര്‍ഷിക സമരത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ നടത്തി വരുന്ന 24 മണിക്കൂര്‍ റിലേ നിരാഹാര സമരവും ശക്‌തമായി തന്നെ മുന്നോട്ട് പോകുകയാണ്.

Read also : ട്വിറ്ററിന്റെ ലക്ഷ്യം വിലകുറഞ്ഞ നേട്ടം മാത്രം; കങ്കണ റണൗട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE