കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പകയാണ് ലീഗിന്; കെ ടി ജലീല്‍

By Syndicated , Malabar News
K T Jaleel_malabar news
K T Jaleel
Ajwa Travels

കൊച്ചി: കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു തോല്‍പിച്ചതിന്റെ പകയാണ് ലീഗ് തന്നോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍. ലീഗിന്റെ ഉമ്മാക്കി കണ്ടാല്‍ താന്‍ വിറക്കില്ല. ചെയ്യാത്ത കുറ്റത്തിന് തല കുനിക്കാനോ മുട്ടുമടക്കാനോ തയ്യാറല്ല. ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജലീലിന്റെ പ്രതികരണം.

Read also: കെടി ജലീലിന് ശക്തമായ പിന്തുണ, വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

ഇ ഡി പറഞ്ഞത് അനുസരിച്ചാണ് ചോദ്യം ചെയ്യലില്‍ രഹസ്യ സ്വഭാവം സൂക്ഷിച്ചത്. ചോദ്യം ചെയ്യലിനെ കുറിച്ച് താന്‍ മറ്റാരോടും സംസാരിച്ചിട്ടില്ല. സ്വപ്ന സുരേഷ് ബന്ധപ്പെടുമെന്ന് അറിയിച്ചത് കോണ്‍സുലേറ്റ് ജനറലാണ് . 32 ഖുര്‍ആന്‍ വീതമുള്ള 32 പെട്ടികളാണ് എത്തിയത്. അന്വേഷണം അവസാനിച്ചാല്‍ ഖുര്‍ആന്‍ വിതരണം ചെയ്യണ്ട എന്നാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കുമെന്നും ജലീല്‍ വ്യക്തമാക്കി.

തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്ന മാദ്ധ്യമങ്ങളോട് പുച്ഛം മാത്രമാണ്. ഖുര്‍ആന്‍ പാക്കറ്റുകള്‍ പരിശോധിക്കാന്‍ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാലവര്‍ തയ്യാറായില്ല എന്നും മന്ത്രി പറഞ്ഞു കെ ടി ജലീലിനു ശക്തമായ പിന്തുണ ഉണ്ടെന്നും വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രിയും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE