പഠിക്കാൻ പുസ്‌തകങ്ങളില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രി അറസ്‌റ്റിൽ

By Syndicated , Malabar News
Libiya
Ajwa Travels

ട്രിപോലി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്‌റ്റ് ചെയ്‌തു. സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്‍തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്‌റ്റ് ചെയ്‌തത്.

വിദ്യാർഥികൾക്ക് പാഠപുസ്‍തകം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് തിങ്കളാഴ്‌ച മന്ത്രിയെ അറസ്‌റ്റ് ചെയ്‌തതെന്ന് പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയായതിനാല്‍ ഇദ്ദേഹത്തെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പുസ്‍തകങ്ങള്‍ പ്രിന്റ് ചെയ്യുന്ന സാഹചര്യവും അതിന്റെ എണ്ണത്തില്‍ വലിയ കുറവ് വരുന്നത് സംബന്ധിച്ചുമാണ് പബ്ളിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ മറ്റ് ഉദ്യോഗസ്‌ഥരെയും ചോദ്യം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കുന്നത്‌.

Read also: വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; സഭയിൽ പ്രതിപക്ഷ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE