തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി.

കോവിഡ് രോഗികൾക്ക് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. അവസാന ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും വോട്ട് ചെയ്യാനായി മാറ്റിവെച്ചിട്ടുണ്ട്. പോസ്‌റ്റൽ വോട്ടിനുള്ള സൗകര്യവും ഒരുക്കും.

മൂന്ന് ഘട്ടങ്ങളായാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 8, 10, 14 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 16നാണ് വോട്ടെണ്ണൽ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമർപ്പണം ഇന്നലെ അവസാനിച്ചിരുന്നു. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളൊടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നത്.

Read also:സ്‌ഥാനാര്‍ഥി പത്രിക നല്‍കിയത് കോവിഡ് പോസിറ്റീവ് ആയ 6 പേര്‍; ഒരാള്‍ പിന്‍മാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE