‘ആന ഇറങ്ങിയ വിവരം അറിഞ്ഞില്ല’; വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ

By Trainee Reporter, Malabar News
wild elephant attack in Wayanad
Rep. Image
Ajwa Travels

വയനാട്: മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു.

മെഡിക്കൽ കോളേജിലേക്ക് എത്തിയ വയനാട് എസ്‌പി ടി നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‌പിയോട് വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നുപോകാൻ നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് വാഹനത്തിൽ നിന്നിറങ്ങി എസ്‌പി നടന്നുപോവുകയാണ് ചെയ്‌തത്‌.

റേഡിയോ കോളർ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടിൽ ഒരാൾ കൊല്ലപ്പെടുന്നത് വരെ ആന ഇറങ്ങിയ വിവരം അറിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം കർണാടകയുടെയും ഇപ്പോൾ കേരള വനംവകുപ്പിന്റെയും നിരീക്ഷണത്തിലുള്ള ആന പുലർച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനംവകുപ്പിന് ഉണ്ടായിരുന്നു. എന്നാൽ, ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. ഒരാളുടെ ജീവൻ പോയതിന് ശേഷം 144 പ്രഖ്യാപിച്ചിട്ട് എന്ത് ഫലമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

അതേസമയം, വന്യജീവി ആക്രമണങ്ങൾ ഉണ്ടായിടത്തെല്ലാം വനത്തിൽ നിന്ന് മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ സ്‌ഥാപിക്കേണ്ട പ്രതിരോധ മാർഗങ്ങൾ തകർന്ന് കിടക്കുകയോ പദ്ധതി പൂർത്തിയാക്കാതിരിക്കുകയോ ആണെന്ന കാര്യവും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആവശ്യത്തിന് ഡ്രോണുകൾ പോലും ഇല്ലാതെയാണ് അപകടകാരിയായ ഒരു ആനയെ നിരീക്ഷിക്കാൻ വനംവകുപ്പ് പുറപ്പെട്ടിരിക്കുന്നതെന്ന കാര്യവും ജനങ്ങൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിൽ തന്നെ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയുടെ സാന്നിധ്യം വയനാട്-കർണാടക അതിർത്തി വനങ്ങളിൽ ഉണ്ടെന്ന കാര്യം ഉത്തരമേഖല സിസിഎഫ്. കെഎസ് ദീപ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആനയുടെ സ്‌ഥിരമായ സാന്നിധ്യം കേരള വനത്തിലുണ്ടെന്ന കാര്യം പുറത്തുവരുന്നത്.

ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി (42) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടാന പടമലയിലെ ജനവാസ മേഖലയിൽ എത്തിയത്. വീടിന്റെ ഗേറ്റും മതിലും തകർത്താണ് കാട്ടാന വീട്ടുമുറ്റത്തേക്ക് കടന്നത്. തുടർന്ന് അജിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്‌ഞ.

Most Read| വ്യക്‌തമായ കണക്ക്, ബാങ്കുവഴി നടത്തിയ ഇടപാട്; വീണയെ ന്യായീകരിച്ച് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE