കോവിഡ് വ്യാപനം; ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്‌ച കൂടി ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് ഡെൽഹി സർക്കാർ. നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം 6,430 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. എന്നാൽ കഴിഞ്ഞ ദിവസം രോഗമുക്‌തരായവരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്.

11,591 ആളുകൾക്കാണ് കഴിഞ്ഞ ദിവസം ഡെൽഹിയിൽ കോവിഡ് മുക്‌തി ഉണ്ടായത്. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമാണ്. കൂടാതെ 66,000 കോവിഡ് ബാധിതർ നിലവിൽ സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിൽ നിലവിലത്തെ രോഗവ്യാപനം കുറയുന്നതിന് വേണ്ടിയാണ് ഇപ്പോൾ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചത്.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ മാർച്ച് അവസാനമാണ് ഡെൽഹിയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായത്. തുടർന്ന് ഏപ്രിൽ 5ഓടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നു. അടുത്ത രണ്ടാഴ്‌ചക്കിടയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമായി പ്രതിദിന രോഗബാധ 20,000 കടന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

Read also : ‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE