ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Team Member, Malabar News
Lorry Driver Suicide In Thiruvananthapuram Today
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്.

ലോറിയിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ച് ലോറിയുടെ ഒരു വശത്ത് തൂങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി.

ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയതായി പരിശോധനക്ക് ശേഷം പോലീസ് വ്യക്‌തമാക്കി. നിലവിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read also: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന് ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE