തിരുവനന്തപുരം: സംസ്‌ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്‌ളിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന ഒരു ചികിൽസാ രീതിയാണ് ശ്വാസകോശ പുനരധിവാസം.
ശ്വസന വ്യായാമ മുറകള്‍, എയറോബിക് വ്യായാമങ്ങള്‍, പുകവലി നിര്‍ത്തുന്നതിനുള്ള സഹായം, ശ്വാസകോശ രോഗികള്‍ വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനുള്ള കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയൊക്കെയാണ് ഈ ക്ളിനിക്കുകളിലൂടെ ലഭ്യമാക്കുന്നത്. സിഒപിഡി രോഗികള്‍ക്ക് മാത്രമല്ല മറ്റു ശ്വാസകോശ രോഗികള്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ഈ സേവനങ്ങള്‍ ഒരുപോലെ സഹായമാകും.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള ഫിസിയോ തെറാപ്പിസ്‌റ്റുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ക്ളിനിക്കുകള്‍ പ്രവര്‍ത്തന സജ്‌ജമാക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.
സിഒപിഡി അഥവാ ക്രോണിക് ഒബ്‌സ്‌ട്രാക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുകകള്‍, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്‌ഥക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും ഇതിന് പ്രധാന കാരണങ്ങളാണ്.
Most Read: വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
‘ആരോഗ്യകരമായ ശ്വാസകോശം- മുമ്പത്തേക്കാള്‍ പ്രധാനം’ എന്നുള്ളതാണ് ഇത്തവണത്തെ ലോക സിഒപിഡി ദിന സന്ദേശം. ഈ സന്ദേശത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു.
ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സിഒപിഡി. ഗ്ളോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്‌റ്റിമേറ്റസ് പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്‌ഥാനത്തുണ്ട്.
ഊര്‍ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരവും പോഷകവുമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളില്‍ ഡോക്‌ടറെ കാണുക, പ്രതിരോധ കുത്തിവെപ്പെടുക്കുക, ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറക്കുക എന്നിവ ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നതിന് സിഒപിഡി രോഗികള്‍ ചെയ്യേണ്ടതാണ്.
Film News: അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’
അതേസമയം കേരളത്തില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം സിഒപിഡി രോഗികളുണ്ടെന്നാണ് കണക്ക്. സിഒപിഡി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിൽസക്കുമായി ‘ശ്വാസ്’ എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സിഒപിഡിക്ക് വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്.
‘ശ്വാസ്’ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്‌ജമാക്കിയ ശ്വാസ് ക്ളിനിക്കുകളിലൂടെ സിഒപിഡി രോഗികള്‍ക്ക് കൃത്യമായ ചികിൽസ ഉറപ്പു വരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഇതിനോടകം 39 ജില്ലാ, ജനറല്‍ ആശുപത്രികളിലും 379 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ളിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ക്ളിനിക്കുകളിലൂടെ 20,000ത്തിൽ അധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ സേവനങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും കൂടുതല്‍ ആരോഗ്യ സ്‌ഥാപനങ്ങളില്‍ ഈ വര്‍ഷം പുതിയ ക്ളിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍