മഅ്ദിന്‍ ദഅവാ വിദ്യാർഥി ജദീറിന് മൈക്രോ ബയോളജിയില്‍ റാങ്ക്

By Central Desk, Malabar News
Sayyid Jadeer Ahsan ranks in Micro Biology
സയ്യിദ് ജദീര്‍ അഹ്സന്‍
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാർഥി സയ്യിദ് ജദീര്‍ അഹ്സന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി തലത്തില്‍ എംഎസ്‌സി മൈക്രോ ബയോളജിയില്‍ തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് കരസ്‌ഥമാക്കി.

മഅ്ദിന്‍ ദഅവാ കോളേജിൽ ഏഴാം വര്‍ഷ വിദ്യാർഥിയായ ജദീറിന്റെ മൂന്ന് പേപ്പറുകള്‍ അന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ പബ്ളിഷ് ചെയ്‌തിട്ടുണ്ട്‌. മലേഷ്യയിലെ സയന്‍സ് ഇസ്‌ലാം യൂണിവേഴ്‌സിറ്റി, അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി അഗ്രികള്‍ച്ചര്‍ സയന്‍സ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവടങ്ങളില്‍ വിവിധ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുള്ള വിദ്യാർഥിയാണ് ജദീര്‍.

‘ഐജിഇഎന്‍’ സംഘടനയുടെയും നോബല്‍ പ്രൈസ് ജേതാവ് റിച്ചാര്‍ഡ് ജോണ്‍ റോബര്‍ട്‌സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പേപ്പര്‍ പ്രസന്റേഷന്‍ മൽസരത്തിൽ ‘ബെസ്‌റ്റ് പ്രസന്റേഷന്‍ അവാര്‍ഡ്’ നേടിയ വിദ്യാർഥികൂടിയാണ് ജദീര്‍. കാനഡയിലെ അല്‍ ബര്‍ട്ട യൂണിവേഴ്‌സിറ്റിയുടെ ‘സ്‌പെക്‌ട്രം ജേര്‍ണല്‍’, യൂറോ ഗ്ളോബൽ കണ്ടമ്പ്രറി സ്‌റ്റഡീസ് ജേര്‍ണല്‍ (ഇജിസിഎസ്ജെ), ADVANCES IN SCIENCE, TECHNOLOGY AND ENGINEERING SYSTEM JOURNAL (ASTESJ) എന്നിവയില്‍ നിരൂപകന്‍ ആയി സേവനം ചെയ്യുന്നുണ്ട് ഈ വിദ്യാർഥി.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം എസ്‌എസ്‌എഫ് സംസ്‌ഥാന സാഹിത്യോൽസവില്‍ ഇംഗ്ളീഷ് പ്രസംഗത്തിലും, കഴിഞ്ഞ വര്‍ഷം ഇംഗ്ളീഷ് കവിതാ രചനയിലും ജദീര്‍ മൽസരിച്ചിട്ടുണ്ട്. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ ഫിനാന്‍സ് സെക്രട്ടറിയായ പൊന്നാനി പനമ്പാട് സ്വദേശി സീതിക്കോയ തങ്ങള്‍ പിതാവും ശരീഫ ആബിദ ബീവി മാതാവുമാണ്. മികച്ച വിജയം കരസ്‌ഥമാക്കിയ സയ്യിദ് ജദീര്‍ അഹ്സനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Most Read: ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE