കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ

By Desk Reporter, Malabar News
Magicians with a different protest
Ajwa Travels

വയനാട്: കോവിഡിന്റെ വരവോടുകൂടി തൊഴിലില്ലാതെ പ്രതിസന്ധിയിലായ കലാകാരൻമാരുടെ ദുരിത ജീവിതം സർക്കാരിന് മുന്നിലെത്തിക്കാൻ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മജീഷ്യൻമാർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ, മജീഷ്യന്റെ തലയിൽ തീ കത്തിച്ച് ചായ തിളപ്പിച്ചായിരുന്നു പ്രതിഷേധം. മലയാളി മാജിക് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്‌തു. കോവിഡ് വ്യാപനത്തിനുശേഷം സ്‌റ്റേജ് കലാകാരൻമാർ പട്ടിണിയിലാണെന്നും, മറ്റുമേഖലകൾക്ക് ഇളവ് നൽകുന്നതുപോലെ ആഘോഷ പരിപാടികൾ തുടങ്ങാനും അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധ സൂചക മാജിക്കിനൊപ്പം കോവിഡ് ബോധവൽക്കരണ മാജിക്കും ഇവർ അവതരിപ്പിച്ചു.

മലയാളി മാജിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശശി താഴത്തുവയൽ അധ്യക്ഷത വഹിച്ചു. ജയൻ കുപ്പാടി, ശശി ചെങ്ങോട്ടുകാവ്, സുനിൽ ബാബു, സുരേഷ് മാത്യു, മനോജ് വിസ്‌മയ, നവാസ് അമ്പലവയൽ തുടങ്ങിയവർ സംസാരിച്ചു.

Most Read:  ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE