മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

By News Desk, Malabar News
Representational image
Ajwa Travels

മുംബൈ: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്​. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്‌ഥിരീകരിച്ചത്​. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ്​​ റിപ്പോർട് ചെയ്യുന്നത്​.

പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്​. 230 മരണങ്ങളാണ് ഇന്ന് റിപ്പോർട് ചെയ്‌തത്‌. രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു. 57,000ന്​ മുകളിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയും ചെയ്​തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്​സിനേഷനും നടന്നതോടെയാണ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്​.

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവ്​ വന്നതിന്​ പിന്നാലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക്‌ രണ്ട് വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം കോവിഡ് കുറയുന്ന സാഹചര്യത്തിലും ലോക്​ഡൗണിന്​ സമാന നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.

Read Also: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE