മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍  ശിവസേന

By Syndicated , Malabar News
election_malabar news
Representational
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ  ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്‌ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ (വില്ലേജ് കൗണ്‍സിലുകള്‍)  2,600  പഞ്ചായത്തുകള്‍ ബിജെപി നേടി, ശിവസേനക്ക്  ലഭിച്ചത് 2570 പഞ്ചായത്തുകളാണ്.

എന്‍സിപിയും കോണ്‍ഗ്രസും യഥാക്രമം 2,400ഉം 1,825ഉം പഞ്ചായത്തുകളും പ്രാദേശിക പാനലുകളും സ്വതന്ത്രരും 2,335 പഞ്ചായത്തുകളും നേടി. 125,709 സീറ്റുകളിലേക്ക് 214,880 സ്‌ഥാനാർഥികള്‍ മൽസരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ വിജയം പ്രഖ്യാപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഒരുമിച്ച് നേടിയ പഞ്ചായത്തുകളുടെ എണ്ണം ബിജെപി നേടിയതിനെക്കാള്‍ കൂടുതലാണെന്നാണ്  മഹാരാഷ്‌ട്രാ വികാസ് അഘാടി പറയുന്നത്.

Read also: യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE