മുംബൈ: മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ആക്ഷേപ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാവികാസ് അഖാഡി സഖ്യം അഴിമതിയിൽ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാർ) പ്രധാനമന്ത്രി വിമർശിച്ചു.
മഹാരാഷ്‌ട്രയിലെ ചിമൂറിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ കോൺഗ്രസ്- എൻസിപി (എസ്‌പി)-ശിവസേന (ഉദ്ധവ്) സഖ്യത്തിന് നേരെ മോദിയുടെ ആരോപണം.
”റെയിൽവേപ്പാതയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള ആവശ്യം കോൺഗ്രസും അഖാഡി സഖ്യവും പരിഗണിച്ചില്ല. ദ്രുതഗതിയിൽ മഹാരാഷ്‌ട്രയെ വികസിപ്പിക്കാൻ അഖാഡി പാർട്ടികൾക്കാവില്ല. വികസനത്തിന് തടയിടുന്നതിനാണ് അവർക്ക് വൈദഗ്ധ്യം. തടയുക, തടസമുണ്ടാക്കുക, തെറ്റിദ്ധരിപ്പിക്കുക എന്നിവയിലാണ് കോൺഗ്രസിന്റെ കഴിവ്. അഴിമതിയിൽ ഏറ്റവും വലിയ ഖിലാഡികളാണ് അഖാഡി”- മോദി പറഞ്ഞു.
പട്ടികവർഗക്കാരെ ജാതികളായി വിഭജിക്കാനാണ് കോൺഗ്രസ് ആരോപിക്കുന്നതെന്നും മോദി ആരോപിച്ചു. രാജ്യത്ത് ജനസംഖ്യയുടെ പത്ത് ശതമാനമാണ് ആദിവാസി ജനത. ഇവരെ ജാതി അടിസ്‌ഥാനത്തിൽ വിഭജിച്ചു ദുർബലരാക്കാനും ഐക്യം നശിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജാതികളായി വിഭജിച്ചത് ആദിവാസി സമൂഹത്തിന്റെ ശക്‌തിയും സ്വത്വവും ഇല്ലാതാകും. കോൺഗ്രസിന്റെ യുവരാജാവ് ഇക്കാര്യം ഒരു വിദേശരാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാകാതെ ഒന്നിച്ചുനിൽക്കണമെന്നും മോദി പറഞ്ഞു. ഈ മാസം 20നാണ് മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’