മേജര്‍ ആനന്ദവല്ലി വിടപറഞ്ഞു; കേരളാ എന്‍സിസിയുടെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍

By News Bureau, Malabar News
major anandavalli passed away
Ajwa Travels

തൃശൂര്‍: കേരളാ എന്‍സിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍ മേജര്‍ എംസി ആനന്ദവല്ലി അന്തരിച്ചു. തൃശൂര്‍ ചെമ്പുക്കാവിലുള്ള മകളുടെ വസതിയില്‍ വെച്ച് ഇന്നലെ വൈകീട്ട് 5നായിരുന്നു അന്ത്യം. 92 വയസായിരുന്നു.

തൃശൂര്‍ 7 കേരളാ ഗേള്‍സ് ബറ്റാലിയന്റെ സ്‌ഥാപക കമാന്റിങ് ഓഫിസറായിരുന്ന ആനന്ദവല്ലി കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 1960 മുതല്‍ 1975 വരെ എന്‍സിസിയില്‍ വിവിധ തസ്‌തികളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

തൃശൂരില്‍ കേരളാ ഗേള്‍സ് ബറ്റാലിയന്റെ ആദ്യ കമാന്റിങ് ഓഫിസര്‍ ആയി 1969 മുതല്‍ 1971 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ ചുമതല വഹിച്ചത്. കേരളാ ഗേള്‍സ് ബറ്റാലിയന്റെ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങിൽവെച്ച് ആനന്ദവല്ലിയെ ബറ്റാലിയന്‍ ആദരിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങാറുള്ള കമാന്‍ഡിങ് ഓഫിസര്‍ എന്ന വിശേഷണവും സഹപ്രവര്‍ത്തര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ആനന്ദവല്ലിയ്‌ക്ക് ഉണ്ടായിരുന്നു.

മുന്‍ കമാന്റിങ് ഓഫിസര്‍ കേണല്‍ എച്ച് പദ്‌മനാഭനടക്കം നിരവധി പ്രമുഖര്‍ ആനന്ദവല്ലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Most Read: ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE