തൃപ്പുണിത്തുറ: ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജർ രവിക്ക് സ്വീകരണം നൽകിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പടെയുള്ളവരാണ് മേജർ രവിയെ വേദിയിലേക്ക് സ്വീകരിച്ചത്.
മേജർ രവി കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയത്. ബിജെപിയുമായി ബന്ധപ്പെട്ടായിരുന്നു മേജർ രവി പ്രവർത്തിച്ചിരുന്നത്. എന്നാൽ സംസ്‌ഥാനത്തെ ബിജെപി നേതാക്കൾക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി മേജർ രവി രംഗത്ത് എത്തിയിരുന്നു.
Read also: പെട്ടിമുടി; ദുരന്തബാധിതർക്ക് വീടൊരുങ്ങി; താക്കോൽ ദാനം 14ന്