മോളിയായി മാലാ പാർവതി; ‘ഭീഷ്‌മ പർവം’ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് മമ്മൂട്ടി

By Staff Reporter, Malabar News
bheeshma-parvam-maala-parvathy
Ajwa Travels

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പര്‍വ’ത്തിലെ പുതിയ കഥാപാത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മാലാ പാര്‍വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്‌റ്റര്‍ പങ്കുവച്ചു.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്‌റ്ററുകൾ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.

മൈക്കിള്‍’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍ തന്നെയാണ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ‘ബിഗ്ബി’യുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്‌ചാത്തലത്തില്‍ ‘ഭീഷ്‍മ പര്‍വം’ പ്രഖ്യാപിക്കുകയായിരുന്നു അമൽ നീരദ്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‌മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‌തു, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Read Also: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE