സംസ്‌ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ മലപ്പുറത്ത്

By Staff Reporter, Malabar News
malappuram image_malabar news
Representational Image
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മലപ്പുറം ജില്ലയില്‍. 776 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 734 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഉറവിടമറിയാതെ 29 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ ഉണ്ടായവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്.

അതോടൊപ്പം 497 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്‌തി നേടി. ഇതുവരെയായി 55,251 പേരാണ് വിദഗ്ധ ചികില്‍സക്ക് ശേഷം കോവിഡ് വിമുക്‌തരായി വീടുകളിലേക്ക് മടങ്ങിയത്. അതേസമയം ജില്ലയില്‍ ഇതുവരെ 305 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തു.

നിലവില്‍ 76,891 പേരാണ് മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത്. വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ 6,705 പേര്‍ നിരീക്ഷണത്തിലുണ്ട്. 492പേര്‍ കോവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 291പേര്‍ വിവിധ കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 267പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നുണ്ട്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Malabar News: പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE