ചോദിച്ചിട്ട് തന്നില്ല; ഓക്‌സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

By News Desk, Malabar News
Ajwa Travels

വളാഞ്ചേരി: വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന സ്‌ഥാപനത്തിൽ നിന്ന് 21 സിലിണ്ടറുകൾ പിടിച്ചെടുത്തു. മുക്കിലപ്പീടികയിലെ സ്‌ഥാപനത്തിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥരും റവന്യൂ അധികൃതരും അടങ്ങുന്ന സംഘം പരിശോധന നടത്തി സിലിണ്ടറുകൾ പിടിച്ചെടുത്തത്. ഇവ ശുചീകരണത്തിനായി കൊച്ചിയിലേക്ക് അയച്ചു.

പിന്നീട് ആശുപത്രികൾക്ക് ഓക്‌സിജൻ നിറച്ചു നൽകാൻ സംവിധാനമൊരുക്കും. സംസ്‌ഥാനത്ത്‌ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സിലിണ്ടറുകൾ താൽകാലികമായി വിട്ടുനൽകണമെന്ന് ഉദ്യോഗസ്‌ഥർ സ്‌ഥാപന ഉടമയെ അറിയിച്ചിരുന്നു. എന്നാൽ, ഇത് കിട്ടാതെ വന്നതോടെ പോലീസിനെ അറിയിച്ച് സിലിണ്ടറുകൾ പിടിച്ചെടുക്കുകയായിരുന്നു.

Also Read: മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; മനസുകൊണ്ട് പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE