സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ

By News Desk, Malabar News
Staying abroad for more than six months; Dubai visa holders are not allowed to enter
Rep. Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള സർക്കാർ. കോവിഡ് പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിയത്.

ദുബായിൽ 14 ദിവസത്തെ ക്വാറന്റെയ്ൻ പൂർത്തിയാക്കിയ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടുണ്ടായത്. ഇവർക്ക് താമസം, ഭക്ഷണം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നൽകുക, യാത്രാനുവാദം സംബന്ധിച്ച അനിശ്‌ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാൻ സൗകര്യം സജ്‌ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ യുഎഇ അംബാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE