പിഇഎസ്‌ബി അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു

By Staff Reporter, Malabar News
MALLIKA-SRINIVASAN
Ajwa Travels

ന്യൂഡെൽഹി: പബ്ളിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്‌ബി) അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു. നിലവിൽ ട്രാക്‌റ്റേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയർപേഴ്‌സണും മാനേജിം​ഗ് ഡയറക്‌ടറുമാണ് മല്ലിക ശ്രീനിവാസൻ.

സ്വകാര്യ മേഖലയിൽ നിന്ന് ഈ പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വ്യക്‌തിയാണ്‌ മല്ലിക. ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക. ടാറ്റ സ്‌റ്റീലിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലും ഇവരുണ്ട്. കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ ഉന്നത പദവികളിൽ നിയമിക്കപ്പെടേണ്ടവരെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകുകയെന്നതാണ് പിഇഎസ്‌ബിയുടെ കടമ. പിഇഎസ്ഇ അം​ഗമായി അസം-മേഘാലയ കേഡർ ഐഎഎസ് ഓഫീസർ ശൈലേഷിനെയും നിയമിച്ചു.

മന്ത്രിസഭയുടെ നിയമകാര്യ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെ‌ടുത്തത്. ബോർഡിന്റെ ശുപാർശയില്ലാത്തതിനാൽ അൻപതിലേറെ സ്‌ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ നിയനം വൈകുന്നത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

Read Also: ‘ഒരു താത്വിക അവലോകന’ത്തിനായി ജോജുവും കൂട്ടരുമെത്തുന്നു; ഫസ്‌റ്റ് ലുക്ക് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE