പ്ളാച്ചേരിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു

By News Bureau, Malabar News
Ajwa Travels

കോട്ടയം: എരുമേലി പ്ളാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ളാമൂട്ടിൽ സഞ്‌ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

എരുമേലി- പ്ളാച്ചേരി റൂട്ടിൽ, പ്ളാച്ചേരിക്കും മുക്കടക്കും ഇടയിലാണ് അപകടം നടന്നത്. സഞ്‌ജു ഓടിച്ചിരുന്ന കാർ 30 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്‌റ്റിൽ ഇടിച്ച ശേഷമാണ് താഴ്‌ചയിലേക്ക് മറിഞ്ഞത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസും റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും സ്‌ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്‌ജുവിനെ പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ സഞ്‌ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Most Read: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE