മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം

പൊട്ടിത്തെറി ഉണ്ടായ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഷാരിഖ് മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് മൈസൂരുവിൽ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നത്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ ഇയാൾ സഞ്ചരിച്ചിരുന്നുവെന്നും കോയമ്പത്തൂരിൽ നിന്നും ഇയാളൊരു വ്യാജസിം എടുത്തതായും വ്യക്‌തമായിട്ടുണ്ട്. ഓട്ടോ ഡ്രൈവറും ഷാരിഖും ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്.

By Central Desk, Malabar News
Mangaluru blast _ Mastermind ex-UAPA accused
Ajwa Travels

മംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി ഷാരിഖ് . ഇയാളാണ് സ്‌ഫോടന സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ. ഇയാളുടെ വീട്ടിൽ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി. മുഖ്യസൂത്രധാരനായ ഇയാൾ ശിവമോഗ സ്വദേശിയാണെന്നും പോലീസ് പറയുന്നു.

2020ൽ ഇയാളെ യുഎപിഎ ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. തീവ്രവാദബന്ധം സ്‌ഥിരീകരിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക് ശേഷമാണ് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ തീപിടിച്ച് പൊട്ടിത്തറിയുണ്ടായത്.

അന്വേഷണത്തിൽ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പ്ളാസ്‌റ്റിക് ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായെതെന്ന് കണ്ടെത്തി. സ്‌ഫോടനത്തിൽ തീവ്രവാദ ബന്ധം വ്യക്തമായെന്നും വലിയ സ്‌ഫോടനത്തിനാണ് ലക്ഷ്യമിട്ടതെന്നും കർണാടക ഡിജിപി പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരനായിരുന്ന ഷാരിഖും ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. ഷാരിഖ് ആണ് സ്‌ഫോടനത്തിന് പിന്നിൽ.

ചികിൽസയിലുള്ള രണ്ട് പേരും ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന നിലയിലല്ല. അതിനാൽ തന്നെ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. മറ്റുവിവരങ്ങൾ ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മംഗളൂരു പൊലീസ് പറഞ്ഞു.

Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE